ടെക്നോപാർക്കിനെ വളരെ അടുത്തറിയാനും അവശ്യ സേവനങ്ങൾക്കുമായി ടെക്കികൾ വികസിപ്പിച്ചെടുത്തതാണ് 'മൈ ടെക്നോപാർക്ക്' ആപ്പ്. പുതുതായി ജോലിക്കെത്തുന്നവർക്കും വിദ്യാർഥികൾക്കും സഹായകരമായ രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. തൊഴിലവസരങ്ങൾ അറിയാനും അപേക്ഷിക്കാനും മാത്രമല്ല വിദ്യാലയങ്ങൾ, ഡേ കെയറുകൾ, ഗ്യാസ് ഏജൻസി തുടങ്ങിയ സേവനങ്ങളുടെ വിവരങ്ങളും ഇതിലുണ്ട്. ടെക്നോപാർക്കിലെ വാർത്തകളും പരിപാടികളും തിരയാനുള്ള സംവിധാനവും പ്രയാൺ ഇൻഫോടെക്ക് വികസിപ്പിച്ചെടുത്ത ആപ്പിലുണ്ട്. പുതിയതും പഴയതുമായ നിത്യോപയോഗ സാധനങ്ങൾ ടെക്നോപാർക്കിൽ തന്നെ വിൽക്കാനും വാങ്ങാനും 'ബൈ ആൻഡ് സെൽ' എന്ന ഒാപ്ഷൻ സഹായിക്കും. സമീപ പൊലീസ് സ്റ്റേഷനുകൾ, വനിത ഹെൽപ്ലൈൻ, ആംബുലൻസ് സേവനങ്ങൾ, ടെക്നോപാർക്കിലെ സെക്യൂരിറ്റി വിവരം, ബ്ലഡ് ഡൊണേഷൻ എന്നിവയാണ് 'എമർജൻസി കോൺടാക്ട്' ഒാപ്ഷനിലുള്ളത്. 'ലൈവ് ട്രെയിൻ സ്റ്റാറ്റസ്' എന്ന ഒാപ്ഷനിലൂടെ കഴക്കൂട്ടത്തുനിന്നുള്ള എല്ലാ ട്രെയിനുകളുടെയും തത്സമയ വിവരങ്ങൾ ലഭിക്കും. ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലൂടെയും ആപ്പ്സ്റ്റോർ വഴിയും ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.