ചവറ: ആർമി റിക്രൂട്ട്മെൻറുകളുടെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്ന് പണം തട്ടുന്ന സംഘം സജീവം. ജോലിമോഹികളായ ചെറുപ്പക്കാരെയും രക്ഷിതാക്കളെയും പരിശീലനത്തിെൻറ മറവിൽ കബളിപ്പിച്ചാണ് ലക്ഷങ്ങൾ വാങ്ങിയെടുക്കുന്നത്. ദിവസങ്ങൾ നീളുന്ന പരിശീലനവും ഇക്കൂട്ടർ നൽകുന്നുണ്ട്. റിക്രൂട്ട്മെൻറിൽ സ്വന്തം കഴിവുകൊണ്ട് യോഗ്യത നേടിയ നിരവധിപേരിൽനിന്ന് ഇക്കൂട്ടർ പണംവാങ്ങിയതായി ആർമി ഇൻറലിജൻസിന് റിപ്പോർട്ട് കിട്ടിയതിെൻറ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണം നടക്കുകയാണ്. കഴിഞ്ഞദിവസം പന്മന സ്വദേശിയായ വിമുക്ത ഭടനെ കോഴിക്കോട് നടക്കാവ് െപാലീസും ആർമി ഇൻറലിജൻറ്സ് സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നിരവധി പേരിൽനിന്ന് ഇയാൾ പണം വാങ്ങിയതായുള്ള വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. ആർമി നഴ്സിങ് കം സോൾജ്യർ തസ്തികയിലേക്ക് റിക്രൂട്ട്മെൻറ് റാലി കോഴിക്കോട് നടക്കുകയാണ്. ഇവിടെ ഇയാൾ കുട്ടികളുമായി എത്തിയിരുന്നു. ഒരുവർഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്മെൻറിൽ ഇയാളെ കേൻറാൺമെൻറ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ജോലികിട്ടിയ പലരുടെയും രക്ഷിതാക്കൾ ഇയാൾക്ക് പണം നൽകിയതായാണ് കണ്ടെത്തൽ. എന്നാൽ, രേഖാമൂലം ആരും പരാതി നൽകാത്തതിനാൽ നടപടി എടുക്കാതെ വിട്ടയക്കുകയായിരുന്നു. സമാന രീതിയിൽ പരിശീലനം നൽകി റിക്രൂട്ട്മെൻറിൽ പങ്കെടുപ്പിക്കുന്ന നിരവധിപേരാണ് ഇപ്പോൾ അന്വേഷണ സംഘത്തിെൻറ നിരീക്ഷണത്തിൽ. ശാരീരികക്ഷമത പരീക്ഷയിൽ വിജയിച്ചാൽ പകുതി തുകയും ജോലിലഭിച്ചാൽ ബാക്കി തുകയും വാങ്ങിച്ചെടുക്കുകയാണ് രീതി. കസ്റ്റഡിയിലെടുത്ത പന്മന സ്വദേശിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും വ്യാജ പരിശീലകരെയും തട്ടിപ്പ് സംഘങ്ങളെയും കൂടുതൽ നിരീക്ഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.