തിരുവനന്തപുരം: കേരളത്തിലെ 34 നഗരസഭകളിൽ കുറഞ്ഞത് ഒരു സെൻറ് ഭൂമിയെങ്കിലും സ്വന്തമായ എല്ലാവർക്കും പ്രധാനമന്ത്രി ആവാസ് യോജന -നഗരം (പി.എം.എ.വൈ -നഗരം) പദ്ധതി അനുസരിച്ച് വീടുകൾ നിർമിച്ച് നൽകുന്നതിനുള്ള പദ്ധതി രേഖക്ക് സംസ്ഥാനതല അനുമതി ലഭിച്ചു. 75 നഗരസഭകൾ സമർപ്പിച്ച പദ്ധതി രേഖകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വിലയിരുത്തൽ സമിതിയും പിന്നീട് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രാഹം അധ്യക്ഷനായ സംസ്ഥാനതല സാക്ഷനിങ് ആൻഡ് മോണിറ്ററിങ് സമിതിയും അംഗീകാരം നൽകി. ഇതിൽ 34 നഗരസഭകൾ കുറഞ്ഞത് ഒരു സെൻറ് സ്ഥലമെങ്കിലുമുള്ള ഭവനരഹിതരെയെല്ലാം കണ്ടെത്തുകയും അവർക്കെല്ലാം വീടുകൾ നിർമിച്ചുനൽകാനുള്ള പദ്ധതി സമർപ്പിച്ച് അനുവാദം നേടിയെടുക്കുകയുമായിരുന്നു. ആകെ 75 നഗരസഭകളിലായി 21,199 വീടുകൾ കൂടി നിർമിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 58,117 വീടുകൾ നിർമിക്കുന്നതിനുള്ള അനുമതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.