425 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

കൊട്ടാരക്കര: എക്സൈസ് നടത്തിയ പ്രത്യേക റെയ്‌ഡിൽ . പ്രതികൾ ഓടി രക്ഷപ്പെട്ടു. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫിസി​െൻറയും എഴുകോൺ റേയിഞ്ച് ഓഫിസി​െൻറയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റെയ്ഡ്. കൈതക്കോട്, എരുതനങ്ങാട് ചിറ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പവിത്രേശ്വരം എരുതനങ്ങാട് പ്ലാക്കോണം ചിറയുടെ ഭാഗത്ത്‌ പുല്ലുകൾക്കിടയിലും ചിറയ്ക്കടിയിലുമായി പ്ലാസ്റ്റിക് ബാരലിലും ചരുവങ്ങളിലും കലങ്ങളിലും മറ്റുമായി വെള്ളത്തിൽ താഴ്ത്തിയിട്ട നിലയിലായിരുന്നു കോടയും വാറ്റുപകരണങ്ങളും. വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കുന്ന അരംപുല്ലും പായലും മറ്റും വളർത്തിയിരുന്നു. ഇതിനടിയിലായിരുന്നു വിവിധ അളവുകളിൽ കോട സൂക്ഷിച്ചുവെച്ചിരുന്നത്. പുലർച്ചെ അഞ്ചരക്ക് ആരംഭിച്ച റെയ്ഡ് ഉച്ചക്ക് 12നാണ് അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.