വിഴിഞ്ഞം: പുനരധിവാസവും നഷ്​ടപരിഹാര പാക്കേജും ഉറപ്പാക്കണം ^വി.എസ്​

വിഴിഞ്ഞം: പുനരധിവാസവും നഷ്ടപരിഹാര പാക്കേജും ഉറപ്പാക്കണം -വി.എസ് തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരരംഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജും അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാര പാക്കേജും നടപ്പാക്കുെന്നന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ മുൻകൈെയടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തുറമുഖ നിര്‍മാണം തങ്ങളുടെ കിടപ്പാടവും ഉപജീവനമാര്‍ഗവും ഇല്ലാതാക്കുെന്നന്ന മത്സ്യത്തൊഴിലാളികളുടെ പരാതി ന്യായമായും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളെയാകെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല ഇത്തരം പദ്ധതികള്‍ നടപ്പാക്കേണ്ടത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന് സാമ്പത്തികനഷ്ടമാണുണ്ടാവുക എന്നാണ് കംട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലും ഹൈകോടതിയും ചൂണ്ടിക്കാട്ടിയത്. എന്നാൽ, അതിനപ്പുറം അത് പ്രദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിനയായിത്തീരുന്ന സ്ഥിതികൂടി വരും. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സി.എ.ജിയും കോടതിയുമെല്ലാം ചൂണ്ടിക്കാട്ടിയ കുഴപ്പങ്ങള്‍ നിസ്സാരമായി കണ്ടുകൂടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.