തിരുവനന്തപുരം: അണ്ടർ 17 ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ സംഘാടന മികവിനെ അഭിനന്ദിച്ച് ടൂർണമെൻറ് ഡയറക്ടർ ഹാവിയർ സെപ്പി കത്തയച്ചു. ഫിഫ മത്സരങ്ങൾ നടത്തുന്നതിനായുള്ള പ്രയത്നത്തിൽ കേരളം മികച്ചുനിന്നതായും കാണികളുടെ പിന്തുണ അതിശയിപ്പിച്ചതായും ഹാവിയർ കത്തിൽ പറഞ്ഞു. മികച്ച സംഘാടനത്തിൽ ജി.സി.ഡി.എയെയും കേരള ഗവൺമെൻറിനെയും അഭിനന്ദിക്കുന്നതായും കത്തിൽ പറയുന്നു. അഞ്ച് ദിവസങ്ങളിലായി എട്ട് മത്സരങ്ങളാണ് കൊച്ചിയിൽ നടന്നത്. മത്സരങ്ങളോട് നല്ല പ്രതികരണമാണ് കാണികൾ നൽകിയത്. 50 കോടി രൂപയാണ് സർക്കാർ ഇൗ മത്സരങ്ങൾക്ക് നൽകിയത്. കൊച്ചിയിലെ ഗ്രൗണ്ട് മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ടീമുകളിൽനിന്ന് ഉയർന്നുവന്നതെന്നും കായികമന്ത്രിയുടെ ഒാഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.