കേരള യൂനിവേഴ്​സിറ്റി ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിന് തുടക്കം

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി ബാഡ്മിൻറൺ ചാമ്പ്യൻഷിപ് മത്സരങ്ങൾ ടോസ് അക്കാദമിയിൽ ആരംഭിച്ചു. മണക്കാട് നാഷനൽ കോളജ് സംഘടിപ്പിക്കുന്ന ഇൗ മത്സരങ്ങളിൽ വനിത വിഭാഗത്തിൽ എൽ.എൻ.സി.പി.ഇ, എസ്.ഡി കോളജ് ആലപ്പുഴ, നാഷനൽ കോളജ് തിരുവനന്തപുരം, സ​െൻറ് ജോസഫ് കോളജ് ആലപ്പുഴ തുടങ്ങിയ ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു. പുരുഷ വിഭാഗം വ്യക്തിഗതയിനത്തിൽ മാർ ഇവാനിയോസി​െൻറ വി.എം. ധനുഷ്, എം.എസ്.എം കോളജിലെ വിഷ്ണു പ്രസാദിനെ നേരിടും. പുരുഷവിഭാഗം ടീം ചാമ്പ്യൻഷിപ്പിൽ എം.എസ്.എം കായംകുളം, മാർ ഇവാനിയോസ്, തിരുവനന്തപുരം എന്നീ ടീമുകൾ ഫൈനലിൽ എത്തിയിട്ടുണ്ട്. മത്സരങ്ങൾ നാഷനൽ കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.