മാര്‍ത്താണ്ഡം കായല്‍ ൈകയേറ്റം: സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും -കാനം കൊല്ലം: മാര്‍ത്താണ്ഡം കായല്‍ ൈകയേറിയത് സംബന്ധിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊല്ലം പ്രസ്ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം വേണോയെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. റവന്യൂ മന്ത്രിയുടെ മുകളിലല്ല റവന്യൂ സെക്രട്ടറിയുടെ സ്ഥാനം. മന്ത്രി ഫയലില്‍ എഴുതുന്നതാണ് അവസാനവാക്കെന്നും റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമോപദേശം തേടണമെന്ന റവന്യൂ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തിന് കാനം മറുപടിനല്‍കി. കേരളത്തിെൻറ വികസനത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് എന്ത് പങ്കുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് കേരളീയര്‍ക്കറിയാമെന്ന് കാനം പറഞ്ഞു. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് ഇടതുപക്ഷം തയാറാണ്. കേരളത്തിലെ നവോത്ഥാനത്തിെൻറ ഭാഗമാണ് ഇടതുപക്ഷം. കുമ്മനത്തിെൻറ യാത്രയില്‍ കേരളത്തിനെ ഇകഴ്ത്താന്‍ ശ്രമിച്ചെങ്കിലും കേരള ജനത അത് തള്ളിക്കളയുകയായിരുന്നു. അഴിമതിക്കെതിരെയുള്ള മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന ബി.ജെ.പിയില്‍ സര്‍വത്ര അഴിമതിയാണ്. അമിത്ഷായുടെ മകെൻറ അഴിമതിയാണ് പുറത്തുവരുന്നത്. പനാമലീക്‌സില്‍ ബി.ജെ.പിക്കാരും ഉള്‍പ്പെട്ടെന്ന് വാര്‍ത്തയുണ്ടെങ്കിലും അതിനെപ്പറ്റി ഒരന്വേഷണവും നടത്തുന്നില്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും കാനം പറഞ്ഞു. തോമസ് ചാണ്ടിക്കെതിരേയുള്ള കാര്യത്തില്‍ സി.പി.ഐക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡൻറ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.