പുനലൂർ: ജൂനിയർ കബഡിയിൽ ദേശീയ മത്സരത്തിനിറങ്ങുന്ന കേരള ടീം അംഗം ആദിത്യ എസ്. കുമാറിനെ പുനലൂർ ഗവ. എച്ച്.എസ്.എസിൽ അനുമോദിച്ചു. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ മൊമേൻറാ സമ്മാനിച്ചു. പുനലൂർ സഹകരണബാങ്ക് പ്രസിഡൻറ് ടൈറ്റസ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ എൻ. റമീലാ ബീവി, ഹെഡ്മിസ്ട്രസ് കെ.എസ്. വിക്ടോറിയ, അധ്യാപകരായ റെനി ആൻറണി, സന്ധ്യ എസ്.എസ്, അൻജിത്, സോഫിയ, സ്കൂൾ ചെയർമാൻ മുഹമ്മദ് ഖനി അഫ്രാരിസ്, ലീഡർ സന്ദീപ് കുമാർ, അരുൺ മണിയാർ എന്നിവർ സംസാരിച്ചു. പുനലൂരിലെ ദൃശ്യമാധ്യമ പ്രവർത്തകൻ സുനിലിെൻറയും അംഗൻവാടി അധ്യാപിക ജയചിത്രയുടെയും മകനാണ് പുനലൂർ ഗവ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ ആദിത്യ. കൊല്ലം ജില്ലയിൽനിന്നുള്ള ഏക ടീമംഗമാണ്. നവംബർ 13 മുതൽ മധ്യപ്രദേശിലെ ദേവാസിലാണ് ജൂനിയർ കബഡി ദേശീയ മത്സരം. വിദ്യാർഥിക്കെഴുതിയ മറുപടിക്കത്ത്; അതിശയം പങ്കുെവച്ച് എം.പി (ചിത്രം) പുനലൂർ: വർഷങ്ങൾക്കു മുമ്പ് സ്കൂൾ കുട്ടിക്ക് തെൻറ കൈപ്പടയിലെഴുതിയ കത്ത് വീണ്ടും കണ്ടപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് അതിശയമായി. കുറേ നേരത്തെ ആലോചനക്കുശേഷം എം.പി ആ സംഭവം ഓർത്തെടുത്തു. തനിക്ക് ബ്ലെസി എന്ന കുട്ടി പോസ്റ്റ് കാർഡിൽ കത്തയച്ചതും ഡൽഹിയിലെ തിരക്കുകൾക്കിടയിലും മറുപടിയെഴുതാൻ സ്റ്റാഫിനെ ഏൽപിക്കാതെ കേരള ഹൗസിലിരുന്ന് തെൻറ കൈപ്പടയിൽ കത്തിന് മറുപടിയെഴുതിയതും താനിപ്പോഴും ഓർക്കുന്നുണ്ടെന്ന് എം.പി പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ആര്യങ്കാവ് ഗവ. എൽ.പി സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ പ്രവർത്തന ഉദ്ഘാടനത്തോടന യോഗത്തിലായിരുന്നു കത്ത് രംഗത്തെത്തിയത്. പ്രഥമാധ്യാപകൻ കെ.എം. മുഹമ്മദ് ബൂസിരി സ്വാഗതത്തിനിടെ എം.പിക്ക് വിദ്യാഭ്യാസമേഖലയോടുള്ള താൽപര്യത്തിന് തെളിവായി സ്കൂൾ കുട്ടിയുടെ കത്തിനുള്ള മറുപടി സ്വന്തം കൈപ്പടയിലെഴുതിയത് കാണിച്ചപ്പോഴായിരുന്നു അദ്ദേഹം കത്തിെൻറ കാര്യം കൃത്യമായി ഓർത്തെടുത്തത്. സ്കൂളിന് കൂടുതൽ കമ്പ്യൂട്ടർ അനുവദിക്കുമെന്നും എം.പി പറഞ്ഞു. എസ്.എം.സി ചെയർമാൻ ജോർജുകുട്ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ്കുമാർ, ജനപ്രതിനിധികളായ സുനിത, വിജയമ്മ, സണ്ണിജോസഫ്, ജെസി, വിരമിച്ച പ്രഥമാധ്യപകൻ രാജേന്ദ്രൻ നായർ, സ്മിത ഹരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.