മലയിൻകീഴ്: ഇരട്ടക്കലുങ്ക് ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഓഫിസ് വാതിൽ തകർത്ത് മോഷണം നടത്തിയ പ്രതി നെടുമങ്ങാട് സ്വദേശി ഗോപു (36) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിരവധി മോഷണ ക്കേസുകളിൽ പ്രതിയായ ഗോപു ഇക്കഴിഞ്ഞ 20നാണ് ജയിലിൽ നിന്നിറങ്ങിയത്. ക്ഷേത്ര മോഷണത്തിൽ ഇയാൾ കുപ്രസിദ്ധനാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സ്വർണ താലിയും സ്വർണപ്പൊട്ടുകളും പണവും കവർന്ന വിവരം ക്ഷേത്രഭാരവാഹികൾ അറിയുന്നത്. മോഷ്ടാവിെൻറ ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. മലയിൻകീഴ് എസ്.ഐ സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തിയിരുന്നു. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സമാനമായ കേസിൽ നേരത്തേ ഗോപുവിനെ പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളിലായി 20 ലേറെ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് എസ്.ഐ സുരേഷ് കുമാർ അറിയിച്ചു. ഗോപുവിനെ പൊലീസ് പിടികൂടിയതായാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇരട്ടക്കലുങ്ക് ക്ഷേത്രത്തിന് സമീപത്തെ ലോറി വർക്ക്ഷോപ്പിൽനിന്നാണ് കമ്പിപ്പാര എടുത്ത് ക്ഷേത്ര ഓഫിസ് വാതിൽ പൊളിച്ച് അകത്ത് കടന്ന് സ്വർണമുൾപ്പെടെയുള്ളവ കവർന്നത്. കമ്പിപ്പാര ഓഫിസിനകത്ത് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.