കൊട്ടാരക്കരയിൽ കഞ്ചാവ്​ വേട്ട ശക്​തമാക്കി എക്​സൈസ്​

കൊട്ടാരക്കര: കഞ്ചാവ് വിൽപനക്കാരെക്കുറിച്ച് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തെതുടർന്ന് കൊട്ടാരക്കരയിൽ എക്സൈസ് റെയ്ഡ് ശക്തമാക്കി. കൊട്ടാരക്കര ചെന്തറ സ്വദേശിയായ ഷാനുദ്ദീനെ കഞ്ചാവ് ലോബിയിൽപെട്ടവർ വീട്ടിൽനിന്ന് വിളിച്ചിറക്കി ബൈക്കിൽ വിവിധയിടങ്ങളിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചിരുന്നു. ഷാനുദ്ദീൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. 14 പേരടങ്ങുന്ന സംഘമാണ് ഷാനുദ്ദീനെ മർദിച്ചത്. മർദനത്തിൽ ഇടതുചെവിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതുവരെയും പൊലീസ് ആശുപത്രിയിൽ എത്തി മൊഴിയെടുത്തിട്ടില്ല. ആക്രമണം നടന്ന ദിവസം ഷാനുദ്ദീ​െൻറ പിതാവ് ഷറഫുദീൻ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒരു പ്രതിയെപോലും പൊലീസ് പിടിച്ചിട്ടില്ല. കൊട്ടാരക്കര ടൗൺ, ചെന്തറ, പടിഞ്ഞാറ്റിൻകര, ഗണപതി അമ്പല ഭാഗം, മുസ്ലിം സ്ട്രീറ്റ്, മീൻപിടി പാറ, പുലമൺ പ്രദേശങ്ങളിലും കഞ്ചാവ് മാഫിയകളുടെ മറ്റ് താവളങ്ങളിലും എക്സൈസ് റെയ്ഡ് ശക്തമാക്കി. എക്സൈസ് ഷാഡോ സംഘത്തെയും നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ദലിത് വിഭാഗങ്ങളോട് അയിത്തം -സലീന പ്രക്കാനം കൊട്ടാരക്കര: ബി.ജെ.പിക്കും സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്കും ദലിത് വിഭാഗങ്ങളോട് അസഹിഷ്ണുതയും അയിത്തവുമാണെന്ന് ഡി.എച്ച്.ആർ.എം സംസ്ഥാന അധ്യക്ഷ സെലീന പ്രക്കാനം. കൊടിക്കുന്നിൽ സുരേഷ് എം.പി കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് മുന്നിൽ ഉപവാസസമരം നടത്തിയ സ്ഥലത്ത് മഹിള മോർച്ച പ്രവർത്തകർ ചാണക വെള്ളം തളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചാതുർവർണ്യ വ്യവസ്ഥിതി തിരികെകൊണ്ടുവരാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ ദലിത് സമൂഹം ജാഗരൂകരായിരിക്കണമെന്നും അവർ പറഞ്ഞു. ചിറ്റാലകോട് മോഹനൻ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ കെ.കെ. ഷാജു മുഖ്യ പ്രഭാഷണം നടത്തി. ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പെരുംകുളം സജിത്ത്, പാത്തല രാഘവൻ, സിദ്ധനർ സർവിസ് സൊസൈറ്റി സംസ്ഥാന നേതാവ് നെല്ലിക്കുന്നം സുലോചന, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പെരുംകുളം ദിലീപ്, കെ.പി.എം.എസ് ജില്ലാ വൈസ് പ്രസിഡൻറ് ചെമ്പൻപൊയ്ക രാജേന്ദ്രൻ, കുണ്ടറ സുബ്രമണ്യം, ജയശ്രീ രമണൻ, രഘു പാണ്ഡവപുരം, മണി ആഴിക്കോട്, ബ്രഹ്മദാസ്, ഡി. ലാൽജി, ബിനു പോരുവഴി എന്നിവർ സംസാരിച്ചു. കഞ്ചാവുമായി രണ്ടുപേർ പിടിയിൽ കൊട്ടാരക്കര: എക്സൈസ് റെയ്ഡിൽ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പെരുംകുളം സജു ഭവനത്തില്‍ ബിജുകുമാര്‍, നെടുമങ്ങാട് ആനാട് ഇരിഞ്ചയം പിണറ്റിന്‍കുഴി വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ബിജുവിനെ 100 ഗ്രാം കഞ്ചാവുമായും ഗോപാലകൃഷ്ണനെ 150 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കിൾ ഇന്‍സ്പക്ടര്‍ വി. റോബര്‍ട്ടി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.