തിരുവനന്തപുരം: ഇൻഷുറൻസ് പ്രീമിയത്തിന്മേൽ ചുമത്തിയ ജി.എസ്.ടി പിൻവലിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഏജൻറുമാർക്ക് പെൻഷനും ക്ഷേമനിധിയും നടപ്പാക്കുക, എല്ലാ ഏജൻറുമാർക്കും മെഡിക്ലെയിം ഏർപ്പെടുത്തുക, ഡയറക്ട് മാർക്കറ്റിങ് നിർത്തലാക്കുക, ഐ.ആർ.ഡി.എ.ഐ നിർദേശിച്ച കമീഷൻ ഏജൻറുമാർക്ക് അനുവദിക്കുക, സി.എൽ.ഐ.എ ഏജൻറുമാരെയും മ്യൂച്വൽഫണ്ട് അഡ്വൈസർമാരെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) തിരുവനന്തപുരം ഡിവിഷൻ ഓഫിസിെൻറ മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ആക്ടിങ് പ്രസിഡൻറ് വി.കെ. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ഡോ. എ. സമ്പത്ത് എം.പി, ഡോ. പി.ജി. ദിലീപ്, എസ്.എസ്. പോറ്റി, സി. കൃഷ്ണൻകുട്ടി, വി.എസ്. മധു, എൻ. ഗണപതി കൃഷ്ണൻ, കെ.എസ്. റിച്ചാർഡ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.