​േലഖന മത്സരം

തിരുവനന്തപുരം: എഴുത്തി​െൻറ അമ്പതാണ്ടുകൾ പൂർത്തിയാക്കുന്ന നോവലിസ്റ്റും കഥാകാരനുമായ സി.വി. ബാലകൃഷ്ണന് ആദരമായി പാപ്പനംകോട് വിശ്വപ്രഭ ലൈബ്രറി 'നവീന മലയാള സാഹിത്യത്തിൽ സി.വി. ബാലകൃഷ്ണ​െൻറ കൃതികളുടെ സ്വാധീനം' വിഷയം ആസ്പദമാക്കി കോളജ് വിദ്യാർഥികൾക്കായി ലേഖനമത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരാകുന്നവർക്ക് യഥാക്രമം 3000 രൂപ, 2000 രൂപ, 1000 രൂപ കാഷ് പ്രൈസായി നൽകുന്നതാണ്. രചനകൾ കോളജധികാരികളുടെ സാക്ഷ്യപത്രം സഹിതം നവംബർ 23ന് മുമ്പായി സെക്രട്ടറി, വിശ്വപ്രഭ ലൈബ്രറി, പാപ്പനംകോട്, തിരുവനന്തപുരം -695018 വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9400993745, 9495747246.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.