ആം ആദ്​മി ബീമ യോജന ആന​ുകൂല്യങ്ങൾ വർധിപ്പിച്ചു

all kerala തിരുവനന്തപുരം: േകന്ദ്ര-കേരള സർക്കാറുകൾ എൽ.െഎ.സി മുഖേന നടപ്പാക്കിവരുന്ന ആം ആദ്മി ബീമ (ആബി) യോജനയിലെ അംഗങ്ങൾക്കുള്ള (18 മുതൽ 50 വയസ്സ് വരെ) മരണാനന്തര സഹായം ഏറ്റവും കുറഞ്ഞത് 30,000 രൂപയിൽനിന്ന് രണ്ട് ലക്ഷമായി ഉയർത്തി. നിലവിലെ സ്കോളർഷിപ് ആനുകൂല്യം അതേപടി തുടരും. പുതുക്കിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി എല്ലാ ആബി ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ എന്നിവ സമർപ്പിക്കണം. പ്രസ്തുത വിവരങ്ങൾ ബന്ധിപ്പിക്കാൻ www.chiak.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ അക്ഷയ, കുടുംബശ്രീ ഉന്നതി, ജനസേവന കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ വഴി അഞ്ച് രൂപ ഫീസ് നൽകിയും ഇൗ സേവനം ഉപയോഗപ്പെടുത്താം. ഇൗ വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്തവർക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ അഞ്ച്. സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.