തിരുവനന്തപുരം: തന്നെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിൽ തുടർനടപടികൾ സംബന്ധിച്ച് ദിവസങ്ങൾക്കകം തീരുമാനമുണ്ടാകും. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുൾപ്പെടെ ചൂണ്ടിക്കാട്ടി സരിത 17 പേജുള്ള പരാതി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. മുഖ്യമന്ത്രി പരാതി ഡി.ജി.പിക്ക് കൈമാറി. എന്നാൽ, സരിത മാസങ്ങൾക്കുമുമ്പ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. അതേകാര്യങ്ങളാണോ പുതിയ പരാതിയിലുള്ളത്, പുതുതായി എന്തൊക്കെ കാര്യങ്ങൾ പരാതിയിലുണ്ട്., ഏതൊക്കെ പരാതികളിൽ പുതുതായി കേസെടുക്കാനാകും തുടങ്ങിയ കാര്യങ്ങളിൽ ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. പൊലീസ് ആസ്ഥാനത്തെ ലീഗൽ അെഡ്വെസറിൽനിന്നാണ് നിയമോപേദശം തേടിയത്. ഇതുസംബന്ധിച്ച നിയമോപദേശം കഴിഞ്ഞദിവസം ഡി.ജി.പിക്ക് ലഭിച്ചിരുന്നു. എന്നാൽ, നിയമോപദേശം ബെഹ്റ മടക്കിയെന്ന നിലയിൽ പ്രചാരണമുണ്ടായി. ഇത് അടിസ്ഥാനരഹിതമാണെന്നും നിയമോപദേശം ഡി.ജി.പിയുടെ മേശപ്പുറത്തുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നുമുള്ള വിവരമാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.