കാട്ടാക്കട: . പ്രതിമാസം രണ്ട് ലക്ഷത്തോളം രൂപ ലഭിച്ചിരുന്ന കേന്ദ്രത്തിലിപ്പോൾ വരുമാനം ഇരുപതിനായിരത്തിൽ താഴെയാണ്. അനിമൽ വെൽഫയർ ബോർഡിെൻറ അനുമതി ലഭിക്കാത്തതാണ് ആന സവാരിക്ക് തിരിച്ചടിയായതെന്ന് അധികൃതർ പറയുന്നു. ജയശ്രീയെന്ന ആനയുടെ പുറത്താണ് സവാരി നടത്തിയിരുന്നത്. ആനപുറത്ത് കയറി നെയ്യാറിെൻറ തീരത്ത് കൂടി നീല ജലാശയത്തിെൻറ കുളിർകാറ്റിൽ കാനഭംഗി ആസ്വദിക്കാൻ വിദേശികളാണ് കൂടുതലായി എത്തിയിരുന്നത്. മുത്തങ്ങയിലെ ആനക്യാമ്പിലെ പരിശീലനത്തിനുശേഷം തേക്കടിയിൽ സഞ്ചാരികളുമായി ചുറ്റിയടിച്ച ജയശ്രീയെ 2005ലാണ് കാപ്പുകാട്ട് എത്തിച്ചത്. തുടർന്ന് കാപ്പുകാട് ആനപുറത്ത് സവാരികേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാൽ, അനിമൽ വെൽെഫയർ ബോർഡിെൻറ അനുമതിലഭിക്കാത്തതോടെ എട്ടുമാസമായി ആനസവാരി നിർത്തിവെക്കേണ്ടിവന്നു. ഇതോടെ ജയശ്രീ കൊട്ടിലിൽ വിശ്രമത്തിലുമായി. ആറ് കൊമ്പൻ ഉൾപ്പെടെ 16 ആനകളുണ്ടിവിെട. കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഏരിയയിലെ പക്ഷിസങ്കേതവും സ്നേക്ക് പാർക്കും പ്രഖ്യപനത്തിലൊതുങ്ങി. നെയ്യാർ ജലസംഭരണി ഉൾപ്പെടുന്ന കാപ്പുകാട് റിസർവോയറിനോട് ചേർന്നാണ് പക്ഷിസങ്കേതവും സ്നേക്ക് പാർക്കും സ്ഥാപിക്കാൻ തീരുമാനിച്ചത്. ഹരിത വിനോദസഞ്ചാര വികസനത്തിെൻറ ഭാഗമായി നടത്തുന്ന പദ്ധതിക്കായി അഞ്ച് കോടി രൂപയും വകകൊള്ളിച്ചിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.