സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഡി.ജി.പിയുടെ നിർദേശം. അടുത്തിടെയായി വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് ഉദ്യോഗസ്ഥർ ചില സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും സംഘടന പ്രവർത്തനങ്ങൾ നടത്തുന്നതുമുൾപ്പെടെ വിവാദമായിരുന്നു. ആ സാഹചര്യത്തിലാണ് കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർേദശം നൽകിയത്. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ട 17 ഉദ്യോഗസ്ഥരെ സമീപകാലത്ത് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സീനിയർ ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും മറ്റുമെതിരെ തെറ്റായതും അപകീർത്തികരവുമായ സന്ദേശങ്ങൾ പൊലീസ് സേനാംഗങ്ങൾ പ്രചരിപ്പിക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിർേദശം ഇതിനകം തന്നെ നൽകിയിട്ടുണ്ട്. യൂനിറ്റ് മേധാവികൾ തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥർ ഇത് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർേദശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.