ചാത്തന്നൂർ: മുട്ടക്കാവിൽ വയോധികയായ െഎഷബീവി അടിയേറ്റ് മരിച്ച സംഭവത്തിലെ ശക്തം. സംഭവം നടന്ന് 10 ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ആക്ഷൻ കൗൺസിലും രംഗത്തെത്തിയിട്ടുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൊവ്വാഴ്ച മുട്ടക്കാവിലുള്ള വയോധികയുടെ വീട് സന്ദർശിച്ചു. പ്രതികളെ പിടികൂടാൻ കഴിയാത്ത പൊലീസ് നടപടിയിൽ എം.പി പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാഹിദ ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം സജീവ് കുളപ്പാടം, ഡി.സി.സി അംഗം ആസാദ് എന്നിവരും പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.