വിഴിഞ്ഞത്ത് കലക്ടറുടെ നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ

ഫോട്ടോ: - വിഴിഞ്ഞം ഇടവക ഭാരവാഹികളുമായി കലക്ടറുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ ഹാളിൽ നടത്തിയ ചർച്ച എം. വിൻസ​െൻറ് എം.എൽ.എ, വിസിൽ എം.ഡി. ജയകുമാർ, അദാനി ഗ്രൂപ് സി.ഇ.ഒ സന്തോഷ് മഹാപാത്ര, ഇടവക വികാരി ഫാ. വിൽഫ്രഡ് തുടങ്ങിയവർ സമീപം 1. പ്രദേശത്തെ വള്ളങ്ങൾ മാറ്റുന്നതിന് അടുത്ത ആഴ്ച തന്നെ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കും. 2. വീടുകൾക്കുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം, പുതിയ വീടുകൾ, പുനരധിവാസ പാക്കേജുകൾ എന്നിവയിൽ സർക്കാറുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കും. 3. കരമടി മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം നവംബർ ഏഴിനും ഒമ്പതിനും ഇടക്ക് വിതരണം ചെയ്യും. 4. ശേഷിക്കുന്ന തൊഴിലാളികളുടെ രേഖ പരിശോധന നവംബർ 30ഓടെ പൂർത്തിയാക്കും. 5. മത്സ്യബന്ധന തുറമുഖത്തെ വള്ളങ്ങൾക്കുള്ള മെണ്ണണ്ണ വിതരണം സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാവും 6. പൈലിങ് തുടരുന്നത് സംബന്ധിച്ച് ഇടവക പ്രതിനിധികളുടെ ചർച്ചയിൽ തീരുമാനമായി. 7. തീരത്ത് അടിക്കടി ഉണ്ടാകുന്ന തിരയടി വിദഗ്ധ സമിതി പരിശോധിക്കും. പട്ടയ വിതരണത്തിന് നടപടി സ്വീകരിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.