കെ.എസ്.ആർ.ടി.സി: തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം-എളമരം കരീം തിരുവനന്തപുരം: തൊഴിലാളികളെ പൂർണമായി വിശ്വാസത്തിലെടുത്തുള്ള പുനരുദ്ധാരണത്തിന് കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് തയാറാകണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സർക്കാറിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നാൽ, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നനിലയിലുള്ള നിലപാടുകളെ തൊഴിലാളി പിന്തുണയോടെ എതിർത്ത് തോൽപിക്കണം. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷെൻറ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ഭവന് മുന്നിൽ സംഘടിപ്പിച്ച ദ്വിദിന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന പരിഷ്കരണ പ്രവർത്തനങ്ങൾ ബോധപൂർവം അട്ടിമറിക്കാൻ ചീഫ് ഓഫിസിലെ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് അനുവദിക്കില്ല. ഡ്യൂട്ടി പാറ്റേണിലെ അപാകതകൾ ചർച്ചയിലൂടെ പൂർണമായി പരിഹരിക്കണം. ജീവനക്കാരുടെ കുടിശ്ശിക ക്ഷാമബത്ത ഉൾപ്പെടെ ന്യായമായ അവകാശങ്ങൾ എത്രയുംവേഗം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ട്രഷറർ ടി. ദിലീപ് കുമാർ, ഭാരവാഹികളായ എ. മസ്താൻഖാൻ, പി.എ. ജോജോ, എം. ലക്ഷ്മണൻ, പി. ഗോപാലകൃഷ്ണൻ, പി.എസ്. മഹേഷ് തുടങ്ങിയവർ സംസാരിച്ചു. ഇ. സുരേഷ്, ഹണി ബാലചന്ദ്രൻ, എം.കെ. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.