കാട്ടാക്കട^തിരുമല റോഡിൽ അപകടം തുടര്‍ക്കഥ

കാട്ടാക്കട-തിരുമല റോഡിൽ അപകടം തുടര്‍ക്കഥ കാട്ടാക്കട: കാട്ടാക്കട-തിരുമല റോഡിൽ കിള്ളി മുതല്‍ കോട്ടപ്പുറം വരെ അപകടം തുടര്‍ക്കഥയാകുന്നു. അടുത്തിടെ റബറൈസ് ചെയ്ത് നവീകരിച്ച റോഡിൽ വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കിള്ളി സ്‌കൂളിന് മുന്നിൽ പഴങ്ങളുമായി വന്ന മിനിലോറി മറിഞ്ഞിരുന്നു. നിയന്ത്രണം തെറ്റിയ വാഹനം മൂന്ന് കരണം മറിഞ്ഞാണ് വീണതെങ്കിലും ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതിരാവിലെ ആയിരുന്നു അപകടം എന്നതിനാൽ കൂടുതൽ അത്യാഹിതം ഉണ്ടായില്ല. ആറുമാസത്തിനിടെ ഈ റോഡിൽ രണ്ട് ഡസനിലേറെ അപകടങ്ങളാണ് നടന്നത്. ഇതില്‍ മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂൾ, ആരാധനാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുണ്ടായിട്ടും ഒരിടത്തും വാഹനങ്ങളുടെ വേഗം കുറക്കാൻ സംവിധാനങ്ങളില്ല. മുന്നറിയിപ്പ് ബോർഡുകളോ റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ വരകളോ ഇല്ല. അമിതവേഗത്തില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ സ്കൂൾ കുട്ടികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.