മതിലിടിഞ്ഞുവീണ് മധ്യവയസ്​കന് ഗുരുതര പരിക്ക്

കിളിമാനൂർ: അയൽ പുരയിടത്തിലെ . അടയമൺ നെല്ലിക്കുന്നിൽ വിഷ്ണുഭവനിൽ അനിൽകുമാറിനാണ് (58) പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ സഹോദരൻ അടയമൺ ഡൈനയിൽ പ്രസന്ന​െൻറ വീട്ടിലെ മതിലിടിഞ്ഞാണ് അപകടമുണ്ടായത്. അനിൽകുമാർ മതിലിനോട് ചേർന്ന കുളിമുറിയിലേക്ക് കയറുന്നതിനിടയിലാണ് അപകടം. വാരിയെല്ലുകളും കാലും ഒടിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.