കിളിമാനൂർ: സംസ്ഥാന പാതയിൽ തട്ടത്തുമലക്ക് സമീപം വാഴോട് കെ.എസ്.ആർ.ടി.സി ബസിൽ ബൈക്ക് തട്ടി യുവാവ് മരണപ്പെട്ട സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തിയ ഡിപ്പോ ഉദ്യോഗസ്ഥരെ പൊലീസുകാരൻ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തൊടുപുഴ ഡിപ്പോയിലെ ആർ.പി.ഇ - 551 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കിളിമാനൂർ ഡിപ്പോയിൽനിന്ന് സ്റ്റേഷനിലെത്തിയ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ, ഹെവി വെഹിക്കിൾ സൂപ്പർവൈസർ, രണ്ട് ഇൻസ്പെക്ടർമാർ എന്നിവരെയാണ് പൊലീസുകാരൻ അസഭ്യം പറഞ്ഞതെത്ര. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി വിജിലൻസ് ഡയറക്ടർക്കടക്കം ഡിപ്പോ അധികൃതർ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.