നെടുമങ്ങാട്: ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പള്ളിച്ചൽ വിജയൻ, പൂവച്ചൽ ഷാഹുൽ, മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, അസി. സെക്രട്ടറി എസ്. ശേഖരൻ, ജില്ല കൗൺസിൽ അംഗം വിതുര സദാശിവൻ, അരുവിക്കര വിജയൻ നായർ, വെള്ളനാട് സതീശൻ, കീഴ്‍പാലൂർ രാമചന്ദ്രൻ, എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എസ്. സുജിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബി. വിക്രമൻ, മനില ശിവൻ, ഷൈജ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് യോഗനടപടി നിയന്ത്രിച്ചത്. സെക്രട്ടറിയായി കെ.എസ്. സുജിലാലിനെ െതരഞ്ഞെടുത്തു. ഉഴമലക്കൽ പി.എച്ച്.സിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.