കൊല്ലം: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കടയോട് ചേർന്ന് വീടിനുള്ളിൽ വിവിധ ഭാഗങ്ങളിലെ രഹസ്യഅറകളിൽ സൂക്ഷിച്ച പാൻമസാല ശേഖരം കണ്ടെത്തി. ഇരവിപുരം ജോളി ജങ്ഷൻ സജിത മന്ദിരത്തിൽ ആനന്ദവല്ലി നടത്തുന്ന സ്റ്റേഷനറി കടയിലാണ് എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയിൽ കടക്കുള്ളിൽനിന്ന് താൽക്കാലിക വിൽപനക്കായി ഒരു പൊതിയിൽ സൂക്ഷിച്ച നിലയിൽ പാൻമസാല പിടികൂടുകയും തുടർന്ന് കടയോട് ചേർന്ന വീടിനുള്ളിൽ വിശദമായി പരിശോധന നടത്തുകയുമായിരുന്നു. വീടിെൻറ വിവിധ ഭാഗങ്ങളിലായി ഒന്നിലധികം രഹസ്യഅറകളിലായി ഒളിച്ചുെവച്ച നിലയിൽ 50 കിലോയോളം പാൻമസാലയാണ് പിടികൂടിയത്. ഇതിന് ഒന്നരലക്ഷം രൂപയോളം വിലവരും. നിരവധി വിദ്യാർഥികൾ വാളത്തുംഗൽ മേഖലയിൽ പാൻമസാലക്ക് അടിമകളാണ്. ഇൗ കേന്ദ്രത്തിൽനിന്നാണ് വിദ്യാർഥികൾക്ക് പാൻമസാല ലഭിക്കുന്നതെന്ന് കൊല്ലം അസി. എക്സൈസ് കമീഷണർ പി.കെ. സനുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ. താജുദ്ദീൻകുട്ടി, എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ എ. ബെനാൻസൺ, സിവിൽ എക്സൈസ് ഒാഫിസർമാരായ എം.ആർ. അനീഷ്, വൈശാഖ് എന്നിവരടങ്ങുന്ന ഷാഡോ സംഘം മിന്നൽ പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ കേസെടുത്തു. പാൻമസാല ഇവർക്ക് എത്തിച്ചുകൊടുക്കുന്ന തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.