നിയമംലംഘിച്ച്​ ടിപ്പർ ലോറികൾ പാഞ്ഞിട്ടും നടപടിയില്ല

കൊട്ടിയം: തിരക്കേറിയ സമയങ്ങളിൽ നിരത്തിലിറങ്ങാൻ പാടില്ലെന്ന നിയമംലംഘിച്ച് ടിപ്പർ ലോറികൾ ചീറിപ്പാഞ്ഞിട്ടും അധികൃതർ അവഗണിക്കുന്നു. രാവിലെയും വൈകീട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടാൻ പാടില്ലെന്നാണ് നിയമം. ഇത് നിലനിൽക്കെയാണ് കൊല്ലം--കണ്ണനല്ലൂർ-ആയൂർ സംസ്ഥാനപാതയിലും ദേശീയപാതയിലുമടക്കം ഒരുനിയന്ത്രണവുമില്ലാതെ ടിപ്പറുകൾ പായുന്നത്. നിയമലംഘനം പിടികൂടേണ്ട പൊലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും മൗനംപാലിക്കുകയാണ്. ചാത്തന്നൂരിലും പാരിപ്പള്ളിയിലും കണ്ണനല്ലൂരും പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലൂടെയാണ് സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ പായുന്നത്. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ടിപ്പറുകൾ പരിശോധിക്കാനിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണും കല്ലും മറ്റും കയറ്റി കൊണ്ടുവന്ന ടിപ്പറുകളാണ് നിയമങ്ങൾ കാറ്റിൽപറത്തി തിരക്കേറിയ സമയങ്ങളിൽ സർവിസ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.