വിദ്യാഭ്യാസം വ്യക്തിത്വവികാസത്തിന് ഉതകുന്നതാകണം -എം.എൽ.എ അഞ്ചൽ: വിദ്യാഭ്യാസം കുട്ടികളുടെ വ്യക്തിത്വവികാസത്തിന് ഉകുന്നതാകണമെന്നും പരീക്ഷയിൽ ജയിക്കാൻ വേണ്ടി മാത്രമുള്ള പ്രക്രിയ മാത്രമാകരുതെന്നും മുല്ലക്കര രത്നാകരൻ എം.എൽ.എ. കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഹംസ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജെ. രാധാകൃഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.സി. ബിനു, ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ്, ബ്ലോക് പഞ്ചായത്ത് അംഗം സജീന ഷിബു, പഞ്ചായത്തംഗങ്ങളായ എം.എം. സാദിഖ്, ഹസീന മനാഫ്, ഗീത അനിൽ സുനിൽ ദത്ത്, സഹകരണ ബാങ്ക് പ്രസിഡൻറ് ചാർളി കോലത്ത്, എ.ഇ.ഒ പി. ദിലീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.