നിർധനകുടുംബത്തിന് വീടൊരുക്കി വാട്സ്ആപ് സ്നേഹക്കൂട്ടായ്മ

-ചിത്രം - അഞ്ചൽ: സൗദി അറേബ്യയിലെ മലയാളി വാട്ട്സ്ആപ് ഗ്രൂപ്പായ 'സ്നേഹനിധി' യുടെ കാരുണ്യത്താൽ നിർധനകുടുംബത്തിന് വീടായി. വിധവയും നിരാലംബയുമായ അഞ്ചൽ ഏറം സ്വദേശി ഉമ്മു ആസിഫിനും ഒമ്പതും അഞ്ചും വയസ്സും വീതമുള്ള രണ്ട് കുട്ടികൾക്കുമാണ് അന്തിയുറങ്ങാൻ വീട് ലഭിച്ചത്. നാട്ടിലെത്തിയ 'സ്നേഹനിധി' ഗ്രൂപ്പിലെ ചിലർ ഇവരുടെ ദുരിതകഥയറിഞ്ഞതിനെത്തുടർന്നാണ് വീടുെവച്ച് നൽകാൻ തീരുമാനമെടുത്തത്. ഗ്രൂപ് അംഗങ്ങളുടെ സഹായത്താൽ ഏറത്ത് അഞ്ച് സ​െൻറ് ഭൂമി വിലയ്ക്ക് വാങ്ങി അതിൽ വീട് െവച്ച് നൽകുകയായിരുന്നു. ഇതിന് പതിനൊന്നരലക്ഷം രൂപ ചെലവായി. സ്നേഹനിധി പ്രസിഡൻറ് റാഫി അനസ് കൊച്ചുകലുങ്ക് വീടി​െൻറ താക്കോൽ കൈമാറി. ഗ്രൂപ്പിലെ അംഗങ്ങളായ റിയാസ് മാങ്കടവ്, ജിഷാർ വളാഞ്ചേരി, ഫിറോസ് മങ്കട, സിയാദ് പെരിങ്ങമ്മല, റാഫി പത്തനാപുരം, ശുക്കൂർ മങ്കടവ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.