നെടുമൺകാവ് ചന്തയിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും അധികൃതർക്ക്​ അനക്കമില്ല

വെളിയം: കരീപ്ര പഞ്ചായത്തിലെ നെടുമൺകാവ് ചന്തയിൽ മാലിന്യം നിറഞ്ഞിട്ടും അധികൃതർക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ദുർഗന്ധം വമിക്കുന്ന വെള്ളം ഓടകളിൽ കെട്ടിക്കിടക്കുന്നത് മൂലം ആളുകൾക്ക് ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ലെന്നാണ് പരാതി. പച്ചക്കറി, പലചരക്ക് കടകൾ, പൗൾട്രിഫാം എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നത്. മഴപെയ്താൽ മലിനജലം കെട്ടിക്കിടന്ന് ഇവിടെ രൂക്ഷഗന്ധം നിറയും. ദൂരെസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്ന നിക്ഷേപിക്കുന്നുണ്ട്. എഴുകോൺ പൊലീസ് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.