ഭർത്താവിെൻറ കടബാധ്യത ഭാര്യയുടേതാക്കുന്നത് മനുഷ്യത്വരഹിതം^മനുഷ്യാവകാശ കമീഷൻ

ഭർത്താവി​െൻറ കടബാധ്യത ഭാര്യയുടേതാക്കുന്നത് മനുഷ്യത്വരഹിതം-മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: സാമ്പത്തികബാധ്യത താങ്ങാനാവാതെ ആത്മഹത്യചെയ്ത വ്യക്തിയുടെ മുഴുവൻ കടത്തി​െൻറയും ഉത്തരവാദിത്തം ഭാര്യയുടെമേൽ ചുമത്താനുള്ള സഹകരണ ബാങ്കി​െൻറ നീക്കം മനുഷ്യത്വരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മരിച്ച വ്യക്തിയുടെ ഗ്രാറ്റുവിറ്റിയും പി.എഫും ജപ്തി ചെയ്ത ബാങ്കി​െൻറ നടപടി നിയമവിരുദ്ധമാണെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹൻദാസ് ഉത്തരവിൽ പറഞ്ഞു. കഴക്കൂട്ടം സർവിസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കായിരുന്ന വിക്രമനാണ് ആത്മഹത്യചെയ്തത്. വിക്രമ​െൻറ ഭാര്യ ബിന്ദു വിക്രമൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഭർത്താവി​െൻറ ആനുകൂല്യങ്ങളും പി.എഫും ഗ്രാറ്റുവിറ്റിയും ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. വിക്രമ​െൻറ പി.എഫ് തുകയായ 38,950 രൂപയും ഗ്രാറ്റുവിറ്റിയായ 1,65,669 രൂപയും തിരുവനന്തപുരം സ്പെഷൽ തഹസിൽദാരുടെ ഉത്തരവ് പ്രകാരം ജപ്തി ചെയ്തതായി സഹകരണ ജോയൻറ് രജിസ്ട്രാർ കമീഷനെ അറിയിച്ചു. ഗ്രാറ്റുവിറ്റി തുക ജപ്തി ചെയ്തത് സിവിൽ നടപടിനിയമം സെക്ഷൻ 60 പ്രകാരം തെറ്റാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. രണ്ട് ലക്ഷം രൂപ മാത്രം വായ്പയെടുത്ത പരാതിക്കാരി ഭീമമായ തുക അടയ്ക്കണമെന്ന ബാങ്കി​െൻറ ആവശ്യം ന്യായമല്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.