ബാങ്ക് കെട്ടിടത്തിൽനിന്ന്​ പുക ഉയർന്നത് പരിഭ്രാന്തിപരത്തി - - -

കൊട്ടാരക്കര: സിൻഡിക്കേറ്റ് ബാങ്കി​െൻറ കൊട്ടാരക്കര പുലമൺ ശാഖയിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തിപരത്തി. ഞായറാഴ്ച വൈകീട്ട് 5.45ഓടെയാണ് സംഭവം. അവധി ആയതിനാൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. കൊട്ടാരക്കരയിൽ താമസിക്കുന്ന ബാങ്ക് മാനേജർ അതുവഴി വന്നപ്പോഴാണ് ബാങ്കിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ കൊട്ടാരക്കരയിലെ അഗ്നിശമനസേനയെ അറിയിക്കുകയും അവർ പുക കെടുത്തുകയുമായിരുന്നു. കമ്പ്യൂട്ടർ സർവർ മുറിയിലെ നെറ്റ്വർക്ക് റൂട്ടർ കത്തിയാണ് പുക ഉയർന്നതെന്ന് പൊലീസ് പറഞ്ഞു. ബാങ്കി​െൻറ മുകളിലത്തെ നിലയിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും പ്രവർത്തിക്കുന്നുണ്ട്. രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വി. മുരളീധരൻ നായരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ സി. രമേശ്‌കുമാർ, വി.എം. മനോജ്‌, ആർ. സജീവ്, ഷൈൻ പ്രമോദ്, പവിത്രൻ, ഹരിചന്ദ് എന്നിവർ ചേർന്നാണ് തീഅണച്ചത്. - -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.