വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം മോഷ്​ടാക്കൾ മുറിച്ചുകടത്തി

കിളിമാനൂർ: . കിളിമാനൂർ പുതിയകാവ് നെല്ലിക്കാട് പുതിയകാവ് വീട്ടിൽ വേണുഗോപാലി​െൻറ വീട്ടുമുറ്റത്ത് നിന്ന 40 വർഷത്തിലേറെ പഴക്കമുള്ള ചന്ദനമരമാണ് ഞായറാഴ്ച പുലർച്ചെ മുറിച്ചുകടത്തിയത്. കനത്തമഴ പെയ്യുന്ന സമയത്തെത്തിയ മോഷ്ടാക്കൾ ചന്ദനമരത്തി​െൻറ തലപ്പ് അടുത്തുള്ള തെങ്ങിൽ കെട്ടിനിർത്തിയ ശേഷമാണ് ചുവട് യന്ത്രം ഉപയോഗിച്ച് മുറിച്ചത്. രാവിലെ വീട്ടുകാർ ഉണർന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. മരത്തി​െൻറ ചില്ലകളും മറ്റും നൂറ് മീറ്റർ അകലെ ഒരു പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വർഷങ്ങൾക്ക് മുമ്പ് കിളിമാനൂർ മേഖലയിൽ നിരവധിസ്ഥലങ്ങളിൽനിന്ന് ഇത്തരത്തിൽ ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു. കിളിമാനൂർ പൊലീസ് തെളിവുകൾ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.