കാമ്പസുകൾ​ ധൈഷണിക മരവിപ്പ്​ മറികടക്കണം -^മുനവ്വറലി ശിഹാബ്​ തങ്ങൾ

കാമ്പസുകൾ ധൈഷണിക മരവിപ്പ് മറികടക്കണം --മുനവ്വറലി ശിഹാബ് തങ്ങൾ ചരൽക്കുന്ന് (കോഴഞ്ചേരി): കാമ്പസുകളിലെ ധൈഷണിക മരവിപ്പിനെ മറികടക്കുന്നതാകണം വിദ്യാർഥി രാഷ്ട്രീയമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. എം.എസ്.എഫ് സംസ്ഥാന ത്രിദിന നേതൃക്യാമ്പി​െൻറ രണ്ടാംദിനം ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ ഒാരോ മേഖലയും കാവിവത്കരിക്കപ്പെടുേമ്പാൾ ധൈഷണിക പ്രതിരോധം തീർക്കേണ്ട ഇടമാണ് കാമ്പസുകൾ. വിദ്യാർഥിത്വത്തി​െൻറ ഉത്തരവാദിത്തം അനന്തമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കിഴരിയൂർ അധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മാധ്യമപ്രവർത്തകൻ ടി.എം. ഹർഷൻ, മനുഷ്യാവകാശ പ്രവർത്തക ശീതൾ ശ്യാം എന്നിവർ ക്ലാസെടുത്തു. മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് ഹർഷാദ്, ഷമീർ ഇടിയാട്ടിൽ, ഫാത്വിമ തഹ്ലിയ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് കെ.ഇ. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ടി.എം. ഹമീദ്, സുൽഫിക്കർ സലാം, ഷിബു മീരാൻ, ട്രഷറർ യൂസഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയിൽ, ഷബീർ ഷാജഹാൻ, ഫൈസൽ ചെറുകുന്നോൻ, ഹാഷീം ബംബ്രാണി, കെ. നിഷാദ്, സലിം, സൽമാൻ ഹനീഫ്, മുഫിദ തെസ്നി, മുഹമ്മദ് ഹനീഫ, ഷാനവാസ് അലിയാർ, കുമ്മണ്ണൂർ സാദിഖ്, മുഹമ്മദ് സാലി, ഉനൈസ് ഉൗട്ടുകുളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. നവാസ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം തിങ്കളാഴ്ച മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.