'പ്രവീണി​െൻറ ചിത്രം അടുത്തവർഷത്തെ സ്‌മൃതിദിന വിഡിയോയിൽ'

തിരുവനന്തപുരം: സ്‌മൃതിദിന വിഡിയോയിൽ മരണപ്പെട്ട സിവിൽ പൊലീസ് ഒാഫിസർ പ്രവീണി​െൻറ ചിത്രം ഇല്ലാതിരുന്നെന്ന വാർത്തക്ക് വിശദീകരണവുമായി പൊലീസ്. തൊട്ടുമുമ്പുള്ള സെപ്റ്റംബർ ഒന്നുമുതൽ ആഗസ്റ്റ് 31വരെ കൃത്യനിർവഹണത്തിനിടയിൽ മരിച്ച സേനാംഗങ്ങളുടെ പേരുകളാണ് സ്‌മൃതിദിന പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും ഇതിനാലാണ് സെപ്റ്റംബർ 10ന് ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട പ്രവീണി​െൻറ ചിത്രം സ്‌മൃതിദിന വിഡിയോയിൽ ഇല്ലാതിരുന്നതെന്നും പൊലീസ് ഇൻഫർമേഷൻ സെൽ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. രാജശേഖരൻ അറിയിച്ചു. ഇത് സംബന്ധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്മൃതിദിന പരേഡിൽ സ്മരണാഞ്ജലി അർപ്പിക്കേണ്ടവരുടെ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങളിൽനിന്നും വിവിധ കേന്ദ്ര പൊലീസ് സേനകളിൽനിന്നും ശേഖരിച്ച് തയാറാക്കിനൽകുന്നത്. അടുത്തവർഷത്തെ പട്ടികയിലാകും പ്രവീണി​െൻറ പേര് ഉൾപ്പെടുത്തുകയെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.