വിദ്യാഭ്യാസ വായ്പ: തിരിച്ചടവ് തീയതി നീട്ടണം -യുവമോർച്ച തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ തിരിച്ചടവിെൻറ അപേക്ഷാ തീയതി നീട്ടി നിശ്ചയിക്കാൻ സർക്കാർ ഇടപെടണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് ആവശ്യപ്പെട്ടു. അപേക്ഷയോടൊപ്പം പാൻകാർഡും ആധാറും നിർബന്ധമാണ്. ഇളവിന് അർഹരായവർ ആധാറിനും പാൻകാർഡിനും അപേക്ഷ നൽകി കാത്തുനിൽക്കുകയാണ്. ഇവ ലഭ്യമാക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഇക്കാരണത്താൽ സർക്കാർ പ്രഖ്യാപനം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ അപേക്ഷ തീയതി നീട്ടാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.