'ഗർഭിണിയായ സ്​ത്രീ' എന്ന പ്രയോഗം വേണ്ടെന്ന്​ ബ്രിട്ടൻ

ലണ്ടൻ: 'ഗർഭിണിയായ സ്ത്രീ' എന്ന പ്രയോഗത്തോട് എതിർപ്പ് പ്രകടിപ്പിച്ച് ബ്രിട്ടീഷ് സർക്കാർ. ഇതിൽ ഭിന്നലിംഗക്കാർ ഉൾെപ്പടുന്നില്ലെന്നും അവരും പ്രസവിക്കുന്ന സാഹചര്യത്തിൽ ഇൗ പ്രയോഗം ഒഴിവാക്കണമെന്നുമാണ് സർക്കാർ നിലപാട്. െഎക്യരാഷ്ട്ര സഭയുടെ പൗര- രാഷ്ട്രീയ അവകാശങ്ങളുമായി ബന്ധപ്പെട്ട അന്തർദേശീയ ഉടമ്പടിയിൽ ഇതു സംബന്ധിച്ച ഭേദഗതി വരുത്തണമെന്നും 'ഗർഭിണിയായ സ്ത്രീ' എന്നതിന് പകരം 'ഗർഭിണിയായ വ്യക്തി' എന്ന് ഉപയോഗിക്കണമെന്നും ബ്രിട്ടൻ നിർദേശിച്ചു. വധശിക്ഷയടക്കമുള്ളവയിൽനിന്നും ഗർഭിണിയായ സ്ത്രീകൾ സംരക്ഷിക്കപ്പെടണമെന്ന് െഎക്യരാഷ്ട്രസഭ ഉടമ്പടിയിൽ പറയുന്നുണ്ട്. എന്നാൽ, പുതിയ നിർദേശം സ്ത്രീ വിരുദ്ധമാണെന്ന ആരോപിച്ച് സ്ത്രീപക്ഷവാദികൾ രംഗത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.