പപ്പട് മാന്യുഫാക്ചേഴ്സ്​ അസോസിയേഷൻ ജില്ല സമ്മേളനം

കുണ്ടറ: കേരള പപ്പട് മാന്യുഫാക്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനവും അംഗത്വവിതരണവും കുടുംബസംഗമവും ഞായറാഴ്ച കുണ്ടറയിൽ നടക്കും. രാവിലെ 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് അരുൺ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻറ് എബ്രഹാം സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ബേസ്ബാൾ ജില്ല ചാമ്പ്യൻഷിപ് കുണ്ടറ ബ്ലാക്ക് ആൻഡ് വൈറ്റിന് കുണ്ടറ: ജില്ല ബേസ്ബാൾ ജൂനിയർ ചാമ്പ്യൻഷിപ് കുണ്ടറ ബ്ലാക്ക് ആൻഡ് വൈറ്റിന് ലഭിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ കിരൺ ക്യാപ്റ്റനായ ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ ജിനുതോമസ് ക്യാപ്റ്റനായ ടീമുമാണ് ജേതാക്കളായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.