ഹോളി ട്രിനിറ്റി സ്​കൂൾ ഇന്ത്യ ബുക്ക് ഓഫ് ​െറക്കോഡിൽ സ്​ഥാനംനേടി

തേവലക്കര: ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ ഇന്ത്യ ബുക്ക് ഓഫ് െറക്കോഡിൽ ലോകനിലവാരമുള്ള നൂറ് സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിച്ചതായി അധികൃതർ അറിയിച്ചു. സ്കൂളിൽ സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ ചടങ്ങിനാണ് ഈ അവാർഡ് കിട്ടിയിരിക്കുന്നത്. എല്ലാവർഷവും സ്കൂളിലെ മുഴുവൻ കുട്ടികളെയും കിരീടം െവച്ചാദരിക്കുന്നതിൽ കാണിക്കുന്ന സംഘാടനത്തിലെ സുതാര്യത, മാനദണ്ഡം അടിസ്ഥാനത്തിലാണ് കേരളത്തിൽനിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സ്കൂളെന്ന സ്ഥാനത്തിനർഹമാക്കിയതെന്ന് മാനേജ്മ​െൻറ് പറഞ്ഞു. എല്ലാ കുട്ടികളേയും കിരീടം െവച്ചാദരിക്കുന്ന ചടങ്ങാണ് മെറിറ്റ് ഡേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.