കൊല്ലം: പ്രസിഡൻറ്സ് േട്രാഫി ജലോത്സവത്തിന് കേളികൊട്ടുയർത്തുന്ന അഷ്ടമുടി ഫെസ്റ്റ് പത്ത് ദിനരാത്രങ്ങളിൽ കൊല്ലത്തിന് ഉത്സവാവേശമാകും. അഷ്ടമുടിക്കായലിെൻറ സംരക്ഷണത്തിന് സേവ് അഷ്ടമുടി എന്ന സന്ദേശവുമായാണ് ആശ്രാമം മൈതാനത്ത് മേള 27ന് ആരംഭിക്കുക. ഈ സന്ദേശമുൾക്കൊള്ളുന്ന ചലച്ചിത്രത്തിെൻറ സ്വിച് ഓൺ കർമം മുഖ്യമന്ത്രി 25ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ ചേമ്പറിൽ നിർവഹിക്കും. 25ന് വൈകീട്ട് അഞ്ചിന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ വേദിയിൽ നടക്കുന്ന ടൂറിസം സെമിനാറോടെ സാംസ്കാരികോത്സവത്തിന് തുടക്കമാകുമെന്ന് കൾചറൽ കമ്മിറ്റി ചെയർമാൻ എൻ. ജയചന്ദ്രനും കൺവീനർ ഐ.ജി. ഷിലുവും അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സേവ് അഷ്ടമുടി കാമ്പയിൻ പ്രഖ്യാപനം നടത്തും. ഫെസ്റ്റിെൻറ ഒൗദ്യോഗിക ഉദ്ഘാടനം ആശ്രാമം മൈതാനത്ത് 27ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. മേയർ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. പത്തുദിവസം നീളുന്ന തത്സമയ ഫോട്ടോഗ്രഫി മത്സരത്തിനും തുടക്കമാകും. വൈകീട്ട് 6.30ന് മട്ടന്നൂരും സംഘവും അവതരിപ്പിക്കുന്ന തൃത്തായമ്പക അരങ്ങേറും. 28ന് വൈകീട്ട് അഞ്ചിന് അഷ്ടമുടിക്കായൽ സംരക്ഷിക്കപ്പെടേണ്ട പൈതൃകം എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. 29ന് വൈകീട്ട് അഞ്ചിന് കൊല്ലത്തിെൻറ സിനിമ സെമിനാർ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് മൂന്ന് മുതൽ അഞ്ചുവരെ അഷ്ടമുടി വിഭവ പാചക മത്സരവുമുണ്ട്. വിവിധദിവസങ്ങളിൽ സെമിനാറുകൾ, കഥാപ്രസംഗം, മലയാളിമങ്ക മത്സരം, കരിയർ ഗൈഡൻസ് ഷോ, ഇടം ആർകിടെക്ചറൽ ഷോ, അഷ്ടമുടി സെൽഫി കോൺടസ്റ്റ് എന്നിവ നടക്കും. നവംബർ അഞ്ചിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.