കൊല്ലം: മാവോവാദി നേതാവ് രൂപേഷിനെ കൊല്ലം കോടതിയില്‍ ശനിയാഴ്ച ഹാജരാക്കിയില്ല. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രൂപേഷിനും മറ്റുമെതിരായ കുറ്റപത്രം ശനിയാഴ്ച വായിക്കാനിരുന്നതാണ്. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ഇയാളെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് കബളിപ്പിച്ച് സിംകാര്‍ഡ് എടുത്തെന്ന കേസിലെ നാലാം പ്രതിയാണ് രൂപേഷ്. ഭരണിക്കാവ് സ്വദേശി ആനന്ദന്‍, കരിന്തോട്ടുവ സ്വദേശി രമണന്‍, മാവോവാദി നേതാവ് അനൂപ് എന്നിവരാണ് മറ്റു പ്രതികള്‍. മൈക്രോഫിനാൻസ് വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് കുണ്ടറ സ്വദേശികളായ സ്ത്രീകളുടെ ഫോട്ടോകളും തിരിച്ചറിയൽ കാര്‍ഡുകളും വാങ്ങി സിംകാര്‍ഡ് എടുത്ത് ആനന്ദനും രമണനും രൂപേഷിനു നല്‍കിയെന്നാണ് കേസ്. രൂപേഷിനെ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ കൈവിലങ്ങ് അണിയിക്കുന്നതില്‍ തടസ്സമില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിചാരണക്ക് ഹാജരാക്കുമ്പോള്‍ കൈവിലങ്ങുകള്‍ അണിയിക്കരുതെന്ന് രൂപേഷ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.