വന്യമൃഗശല്യത്തിന്​ പരിഹാരംവേണം ^ഫാമിങ്​ വർക്കേഴ്​സ്​ ഫെഡറേഷൻ

വന്യമൃഗശല്യത്തിന് പരിഹാരംവേണം -ഫാമിങ് വർക്കേഴ്സ് ഫെഡറേഷൻ പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തി​െൻറ കിഴക്കൻ മലയോരമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരംകാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഫാമിങ് കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ -സി.ഐ.ടി.യു ആവശ്യപ്പെട്ടു. ജനങ്ങളെ വന്യമൃഗ ഉപദ്രവങ്ങളിൽനിന്ന് രക്ഷിക്കാനും പുലിപ്പേടിയിൽ നിന്ന് സംരക്ഷിക്കാനും നടപടി സ്വീകരിക്കണം. പഞ്ചായത്തിലെ കടശ്ശേരി, മൈക്കമൈൻ തുടങ്ങിയ ജനവാസമേഖലയിൽ പുലിയിറങ്ങിയതിൽ ജനം ഭീതിയിലാണ്. എസ്റ്റേറ്റിലും കാട്ടാനശല്യം വ്യാപകമാണ്. വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിന് പുറമേ മനുഷ്യജീവനും ഭീഷണിയായി മാറുന്നതിനാൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രസിഡൻറ് കറവൂർ എൽ. വർഗീസ് വനംവകുപ്പ് മന്ത്രിയോടും വനപാലകരോടും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.