കൊല്ലം: അന്താരാഷ്ട്ര നാണ്യനിധിയുടെ (െഎ.എം.എഫ്) ആഭിമുഖ്യത്തിൽ നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടത്തപ്പെടുന്ന പതിനെട്ടാമത് ജാക്സ് പൊളാക് വാർഷിക ഗവേഷണ കോൺഫറൻസിലേക്ക് ടി.കെ.എം കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ കോമേഴ്സ് വിഭാഗം അസി. പ്രഫ. മാഹീന് ക്ഷണം. ആഗോള സാമ്പത്തിക സംക്രമണത്തെ ആസ്പദമാക്കി െഎ.എം.എഫ് ആസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലാണ് കോൺഫറൻസ് നടക്കുന്നത്. കേരള യൂനിവേഴ്സിറ്റി വാജിണ്യശാത്ര വിഭാഗം പ്രഫസറായ ഡോ. റസിയ ബീഗമാണ് ഗവേഷണ ഗൈഡ്. പുറക്കാട് മാഹീൻ മൻസിലിൽ മുഹമ്മദ് സാലിയുടെയും റഷീദയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.