പരിസ്​ഥിതി സാക്ഷരത സെമിനാർ: പ്രബന്ധങ്ങൾ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പാക്കുന്ന പരിസ്ഥിതി സാക്ഷരത പദ്ധതിയുടെ ഭാഗമായി നവംബർ 19, 20 തീയതികളിൽ തിരുവനന്തപുരത്ത് പരിസ്ഥിതി സാക്ഷരത സെമിനാർ സംഘടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം, മണ്ണ്, ജലം, മാലിന്യം, ജൈവവൈവിധ്യങ്ങൾ, ഹരിതഭവനങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓരോ മേഖലയിലും ഉൾപ്പെട്ട നാല് പഠനങ്ങൾ വീതം സെമിനാറിൽ അവതരിപ്പിക്കും. ഈ മേഖലകളുമായി ബന്ധപ്പെട്ട അക്കാദമിക പഠനങ്ങൾ, അനുഭവ കഥനങ്ങൾ, പ്രാദേശിക പഠനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രബന്ധങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്. ഇതിനായി പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. മലയാളത്തിൽ രണ്ട് പേജ് (എ ഫോർ സൈസ്) ഡി.ടി.പി ചെയ്ത് തയാറാക്കുന്ന പ്രബന്ധങ്ങൾ നവംബർ ഒന്നിന് മുമ്പ് environmentliteracy@gmail.com എന്ന വിലാസത്തിൽ ഇ--മെയിൽ ചെയ്യണം. ഏതു മേഖലയിലുള്ള പ്രബന്ധമാണ് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. അക്കാദമികപഠനം, അനുഭവകഥനം, പ്രാദേശിക പഠനം എന്നിവയിൽ ഏത് ഇനത്തിൽപ്പെട്ട പഠനമാണെന്നും രേഖപ്പെടുത്തണം. പ്രബന്ധം തയാറാക്കിയ വ്യക്തിയുടെ ബയോഡാറ്റ പ്രബന്ധത്തോടൊപ്പം ചേർക്കണം. തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധം സെമിനാറിൽ അവതരിപ്പിക്കണം. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ ഒന്നിന് മുമ്പ് പേര്, പൂർണമായ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം മേൽ സൂചിപ്പിച്ച ഇ--മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.