തൊഴിലും കൂലിയും വർധിപ്പിക്കാൻ ഇടതു​സർക്കാർ പ്രതിജ്ഞബദ്ധം ^മന്ത്രി ജി. മേഴ്സിക്കുട്ടിയമ്മ

തൊഴിലും കൂലിയും വർധിപ്പിക്കാൻ ഇടതുസർക്കാർ പ്രതിജ്ഞബദ്ധം -മന്ത്രി ജി. മേഴ്സിക്കുട്ടിയമ്മ കൊട്ടാരക്കര: തൊഴിലും കൂലിയും വർധിപ്പിക്കാൻ ഇടതുസർക്കാർ പ്രതിജ്ഞബദ്ധമാെണന്നും നഷ്ടം ഒഴിവാക്കിപ്പോവുകയെന്നുള്ളതാണ് പ്രധാനമെന്നും മന്ത്രി ജി. മേഴ്സിക്കുട്ടിയമ്മ. കേരള കശുവണ്ടി വികസന കോർപറേഷ​െൻറ എഴുകോൺ പരുത്തൻപാറ ഫാക്ടറി നമ്പർ 29 സന്ദർശിച്ചശേഷം തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരുടെ കാലത്തെ ആനുകൂല്യമായാലും തൊഴിലാളിക്ക് നൽകാനുള്ളത് കൃത്യമായി നൽകണമെന്ന് കോർപറേഷൻ അധികാരികളോട് മന്ത്രി നിർദേശിച്ചു. യു.ഡി.എഫ് ഭരണകാലത്ത് പി.എഫ് കുടിശ്ശിക അടക്കാത്തത് പെൻഷൻ ലഭിക്കാൻ തടസ്സമാകുന്നതായി തൊഴിലാളികൾ പരാതി പറഞ്ഞപ്പോഴാണ് മന്ത്രി കോർപറേഷൻ അധികാരികളോട് ഇക്കാര്യം നിർദേശിച്ചത്. ഫിഷറീസ് സ്കൂളിലെ കുട്ടികൾക്ക് പോഷകാഹാരമായി കാഷ്യൂവിറ്റ നൽകാൻ തീരുമാനമായതായും സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വായ്പ വിപുലീകരിക്കുന്നതിന് വിദ്യാഭ്യാസവകുപ്പി​െൻറ സഹായം തേടിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷതവഹിച്ചു. എം.ഡി എഫ്. സേവിയർ, ബോർഡ് അംഗങ്ങളായ കാഞ്ഞിരംവിള അജയകുമാർ, സജി ഡി. ആനന്ദ്, ട്രേഡ് യൂനിയൻ നേതാക്കളായ സവിൻ സത്യൻ, എഴുകോൺ സന്തോഷ്, എസ്. കൃഷ്ണകുമാർ, രതീഷ് കിളിത്തട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.