തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ രാജാവിെൻറ 105ാം ജന്മവാർഷികം കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ആഘോഷിച്ചു. ചിത്തിര തിരുനാൾ സ്മാരകസമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മുഖ്യ രക്ഷാധികാരി മൂലം തിരുനാൾ രാമവർമ ശ്രീപത്മനാഭസ്വാമിക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സി.ആർ. വർമ, ആദ്യത്യ വർമ, ചിത്തിര തിരുനാൾ സ്മാരകസമിതി പ്രസിഡൻറ് പാലോട് രവി, എം.എൽ.എമാരായ ഒ. രാജഗോപാൽ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ദേവസ്വംബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ടി.പി. ശ്രീനിവാസൻ, എം. വിജയകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.