nihh

മരാമത്ത് പ്രവൃത്തി: കരാറുകാർക്ക് അഞ്ചുശതമാനം വരെ ഇളവ് തിരുവനന്തപുരം: എസ്റ്റിമേറ്റ് തുകയിൽ ജി.എസ്.ടി ഉൾപ്പെടുത്തണമെന്ന കരാറുകാരുടെ ആവശ്യം കണക്കിലെടുത്ത് അഞ്ചുശതമാനം വരെ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. ജൂലൈ ഒന്നിനു മുമ്പ് കരാർ ഏറ്റെടുത്തവർക്കാണ് മാറ്റം വരുത്തുക. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരവിറങ്ങും. മരാമത്ത് പ്രവൃത്തി തടയുന്ന കരാറുകാർക്കെതിരെ കടുത്ത നടപടിയെടുക്കുന്നതും പരിഗണനയിലുണ്ട്. ജി.എസ്.ടിയുടെ പേരിൽ സംസ്ഥാനത്ത് പലയിടത്തും കരാറുകാർ പ്രവൃത്തി തടസ്സപ്പെടുത്തുന്നത് സർക്കാറി​െൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു പുറമെ നിയമനടപടിയെടുക്കുകയാണ് ലക്ഷ്യം. ജി.എസ്.ടി നിലവിൽ വരുന്നതിനുമുമ്പ് കരാർ ഏറ്റെടുത്തവർ വാറ്റ് ഉൾപ്പെെട നികുതികൾ സർക്കാറിൽ അടച്ചിട്ടുണ്ട്. ഇതിനുശേഷം ജി.എസ്.ടി കൂടി അടയ്ക്കേണ്ടിവരുന്നത് അധിക ബാധ്യതയുണ്ടാക്കുമെന്ന ആവശ്യം ന്യായമാണെന്നാണ് ധനകാര്യവകുപ്പി​െൻറ നിഗമനം. എന്നാൽ, ജി.എസ്.ടി നിലവിൽവന്ന ശേഷം ടെൻഡർ ഏറ്റെടുത്തവർക്ക് ഇളവിന് അർഹതയില്ലെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി. നേരത്തേ നൽകിയ നാല് ശതമാനത്തിൽനിന്ന് ഒറ്റയടിക്ക് 12ശതമാനം ജി.എസ്.ടി നൽകുന്നത് നഷ്ടമെന്നാണ് കരാറുകാരുടെ വാദം. അധികമായി വന്ന എട്ടുശതമാനവും ഇളവായി നൽകണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെക്കുന്നു. എന്നാൽ, ഇത്തരമൊരു ആവശ്യം അംഗീകരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് സർക്കാർ നിലപാട്. ജി.എസ്.ടിയുടെ പേരിൽ സംസ്ഥാനത്തെ മരാമത്ത് പണികൾ നിർത്തിവെക്കുന്ന സമീപനമാണ് കരാറുകാർ കൈക്കൊള്ളുന്നത്. തദ്ദേശവകുപ്പി​െൻറ പ്രവൃത്തികളാണ് ഇതുമൂലം പ്രധാനമായും മുടങ്ങിയത്. തദ്ദേശവകുപ്പിലെ നിലവിലെ നിയമമനുസരിച്ച് എസ്റ്റിമേറ്റ് തുക കൂട്ടിനൽകാൻ കഴിയില്ല. പൊതുമരാമത്ത് വകുപ്പുകളിൽ ഇങ്ങനെ വർധിപ്പിക്കുന്നതിന് തടസ്സവുമില്ല. എങ്കിലും ജൂലൈ ഒന്നിനു മുമ്പുള്ള പ്രവൃത്തികൾ ഏറ്റെടുത്തവർക്ക് അഞ്ചുശതമാനം വരെ ഇളവ് നൽകാമെന്ന ധാരണയിലാണ് തദ്ദേശ, പൊതുമരാമത്ത്, ധനകാര്യ വകുപ്പുകൾ എത്തിച്ചേർന്നത്. മുടങ്ങിക്കിടക്കുന്ന തദ്ദേശവകുപ്പി​െൻറ ജോലികളുടെ സ്വഭാവം നോക്കിയാണ് ഇളവു നൽകുക.എന്നാൽ, ഇളവ് എല്ലാവർക്കും ലഭിക്കണമെന്ന നിലപാടിലാണ് കരാറുകാർ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.