പൊലീസ് നഗ്​നചിത്രം പ്രചരിപ്പിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: സുഹൃത്തിനെ ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് മൂന്നാംമുറ പ്രയോഗിക്കുകയും നഗ്നചിത്രമെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സർക്കിൾ ഇൻസ്പെക്ടർക്കും പൊലീസ് ഡ്രൈവർക്കുമെതിരായ കേസ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നേരിട്ട് അന്വേഷിക്കും. ആറ്റിങ്ങൽ സി.ഐ അനിൽകുമാറിനും അദ്ദേഹത്തി​െൻറ ഡ്രൈവർ സന്തോഷിനുമെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് കമീഷനിലെ മുഖ്യഅന്വേഷണോദ്യോഗസ്ഥ​െൻറ ചുമതല വഹിക്കുന്ന എസ്.പി ക്ക് നിർദേശം നൽകി. കിഴുവിലം കൊച്ചാലുംമൂട് അഭയത്തിൽ ഷിനോജ് ശങ്കർ (25) സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മെക്കാനിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി സർക്കാർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഷിനോജ് ശങ്കറിനെ കഴിഞ്ഞ സെപ്റ്റംബർ 25 നാണ് കസ്റ്റഡിയിലെടുത്തത്. ഒരു കേസിൽ ഉൾപ്പെട്ട സുഹൃത്തിനെ കണ്ടെത്താനാണ് പൊലീസ് ശങ്കറി​െൻറ വീട്ടിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തിനെക്കുറിച്ചറിയില്ലെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കളുടെ മുന്നിലിട്ട് സി.ഐ ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് വലിച്ചിഴച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. ചിറയിൻകീഴ്, ആറ്റിങ്ങൽ സ്റ്റേഷനുകളിലെത്തിച്ച് മൃഗീയമായി മർദിച്ചു. ആറ്റിങ്ങൽ സ്റ്റേഷനിലെ ലോക്കപ്പിൽനിന്ന് അർധരാത്രി സി.ഐ ഓഫിസിലെ ഡ്രൈവർ സന്തോഷ് സ്റ്റേഷ​െൻറ പിൻഭാഗത്തുകൊണ്ടുപോയി പൂർണ നഗ്നനാക്കി നട്ടെല്ലിലടക്കം മർദിച്ചു. തുടർന്ന് പൂർണ നഗ്നനാക്കി ലോക്കപ്പിൽ കിടത്തി. മൊബൈൽ ഫോൺ കാമറയിൽ നഗ്നചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ത​െൻറ പിതാവിനോടുള്ള വ്യക്തിവൈരാഗ്യത്തിലാണ് ഡ്രൈവർ ഇപ്രകാരം പ്രവർത്തിച്ചതെന്ന് പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.