കഥകളിയരങ്ങിലെ കളഹംസത്തിന്​ സ്​മാരകം ഒരുങ്ങുന്നു

ഓയൂർ: കഥകളിയിലെ കളഹംസമായി ശോഭിച്ച ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന് ജന്മനാട്ടിൽ കലാസാംസ്കാരിക കേന്ദ്രം ഒരുങ്ങുന്നു. രംഗവഴക്കങ്ങളിലൂടെ വിഖ്യാതനായ കഥകളി നടനായിരുന്നു കൊച്ചുഗോവിന്ദപ്പിള്ള എന്ന ഓയൂരാശാൻ. 2008 ആഗസ്റ്റ് 16ന് കഥകളി ലോകത്തോട് വിടപറഞ്ഞ് പോയെങ്കിലും അദ്ദേഹം അനശ്വരമാക്കിയ വേഷങ്ങൾ പ്രത്യേകിച്ചും ഹംസവേഷം ഇന്നും കഥകളി േപ്രമികളുടെ മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്നു. നളചരിതത്തിലെ ഹംസവേഷം കെട്ടി അരങ്ങിനെ ആവേശഭരിതമാക്കുന്നതിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിച്ച നടനായയിരുന്നു ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ. ഓയൂരി​െൻറ ശ്രീകൃഷ്ണവേഷവും കാണികളുടെ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിലധികം കളിയരങ്ങിലെ നിത്യസാന്നിധ്യമായി വിലസിയ ഓയൂരാശാൻ ചുവന്ന താടിയും സ്ത്രീവേഷവും ഒഴിച്ച് എല്ലാ വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്. പച്ച, കരി, വട്ടമുടി വേഷങ്ങൾ പ്രധാനമായിരുന്നു. 1986 ൽ കേരള സംഗീത നാടക അക്കാദമിയുടെയും 1989ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും അവാർഡുകളും ലഭിച്ചു. മുത്തൂക്കോണത്ത് വീട്ടിൽ 1093 തുലാംമാസം 17ന് ജനിച്ച ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ പിതാവ് നാരായണപിള്ളയും മാതാവ് കുഞ്ഞുപെണ്ണുമായിരുന്നു. കഥകളി നടന് കിട്ടാവുന്ന എല്ലാ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഓയൂരി​െൻറ കഥകളി ചരിത്രത്തിന് തുടർച്ചയായി മകനായ കലാമണ്ഡലം രതീശനും അനന്തരവൻ കലാമണ്ഡലം രാമചന്ദ്രനും ചെറുമകൻ ഗോവിന്ദും കലാപാരമ്പര്യം നിലനിർത്തുന്നു. കൃഷ്ണനായി അരങ്ങേറ്റവും കുചേലനായി അവസാന വേഷവും ആടിയത് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽതന്നെയായിരുന്നു. കഥകളിയെ നിസ്വാർഥമായി ഉപാസിച്ച നാട്യാചാര്യന് ഉചിതമായ സ്മാരകമാണ് ജന്മനാട്ടിൽ പണികഴിപ്പിച്ചത്. ഇതി​െൻറ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ വ്യാഴാഴ്ച നിർവഹിക്കും. ഒരു വർഷം നീളുന്ന വിവിധ കല, സാംസ്കാരിക പരിപാടികൾക്കാണ് സംഘാടകസമിതി രൂപം നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.