തിരുവനന്തപുരം: നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ് (നിഷ്) 'കുട്ടികളിലെ ഭാഷാവൈകല്യം: കണ്ടെത്തലും പരിഹാരവും' വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. സാമൂഹികനീതി വകുപ്പിെൻറ സഹകരണത്തോടെ 21ന് രാവിലെ 10.30ന് നിഷ് ആക്കുളം കാമ്പസില്‍ നടക്കുന്ന സെമിനാറിന് ശ്രീബ ശ്രീധര്‍ നേതൃത്വം നല്‍കും. തത്സമയ വെബ് കോണ്‍ഫറന്‍സിങ്ങിലൂടെ സാമൂഹികനീതി വകുപ്പിെൻറ കീഴിെല എല്ലാ ജില്ല ശിശുസംരക്ഷണ ഓഫിസുകളിലും സെമിനാര്‍ ലഭ്യമാകും. ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്. വിവരങ്ങൾക്ക്: 0471-3066658 , http://nish.ac.in/others/news/587.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.