വാട്ടര്‍ അതോറിറ്റിയുടെ സ്​റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സാമൂഹികവിരുദ്ധരുടെ താവളം

നെടുമങ്ങാട്: ലക്ഷങ്ങള്‍ മുടക്കി പണിത സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സാമൂഹികവിരുദ്ധരുടെ താവളമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. വാട്ടര്‍ അതോറിറ്റിയുടെ കീഴിെല മഞ്ച പേരുമല വാട്ടര്‍ ട്രീറ്റ്‌മ​െൻറ് പ്ലാൻറിന് സമീപം വര്‍ഷങ്ങൾക്കുമുമ്പ് പണിപൂര്‍ത്തിയാക്കിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനാണ് ഈ ദുര്‍ഗതി. ഓരോ ക്വാര്‍ട്ടേഴ്‌സിലും രണ്ടു കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യങ്ങളൊരുക്കിയാണ് നിർമിച്ചത്. ഒരു ക്വാര്‍ട്ടേഴ്‌സില്‍ രണ്ടുമുറിയും അടുക്കളയും ഹാളുമാണുള്ളത്. പണിപൂര്‍ത്തിയായ ആദ്യനാളുകളില്‍ താമസത്തിന് ആരും എത്താത്തതിനാല്‍ അടച്ചിട്ടിരുന്നു. പിന്നീട് ദൂരസ്ഥലങ്ങളില്‍നിന്ന് ഇവിടേക്ക് സ്ഥലം മാറിവന്നവര്‍ ക്വാര്‍ട്ടേഴ്‌സിനായി അപേക്ഷിച്ചെങ്കിലും അനുവദിച്ചുനൽകുന്നതിനുള്ള നടപടിക്രമങ്ങള്‍ നീണ്ടുപോയി. ഇക്കാരണത്താല്‍ വര്‍ഷങ്ങളായി അനാഥമായി കിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ സാമൂഹികവിരുദ്ധരുടെ താവളമാണ്. ടൈല്‍സ് പാകി മനോഹരമായി നിർമിച്ച ക്വാര്‍ട്ടേഴ്‌സി​െൻറ വാതിലുകളും ജനല്‍ പാളികളുമെല്ലാം പലപ്പോഴായി പലരും അപഹരിച്ചുകൊണ്ടുപോയി. വയറിങ് പൂര്‍ത്തിയാക്കിയിരുന്ന മന്ദിരത്തില്‍ പേരിന് ഒരു സ്വിച്ച് പോലും കാണാനില്ല. ട്യൂബ് ലൈറ്റും ഫാനുകളും വിലപിടിപ്പുള്ള വയറിങ് ഉപകരണങ്ങളുമടക്കം മോഷണം പോയി. ഇപ്പോഴും വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ട് വരുന്നുണ്ടെങ്കിലും കുറവുകൾ പരിഹരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ഡിപ്പാര്‍ട്ട്‌മ​െൻറ് തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.